ഇടം A Place where you can be yourself Community Living Camp
Page 1 of 1 (5 messages)
[1]
#5
Vismaya September 20, 2026 at 2:21:32 PM

ഇടം.... അത്രമേൽ പ്രിയപ്പെട്ടതല്ലാതിരുന്ന ഒരിടം. ഇന്ന് പ്രിയപ്പെട്ടതായോരിടാം. Firts phase ടീച്ചിംഗ് പ്രാക്ടീസ് കഴിയുന്നതിന്റെ തിരക്കും മടുപ്പും. 2nd phase തുടങ്ങുന്നതിന്റെ ഇടയിൽ 4 ദിവസങ്ങൾ🥲. മനസിലാമനസ്സോടെയാണ് വന്നത്. എന്നാൽ ജീവിതത്തിൽ എന്നും ചേർത്തുനിർത്താൻ കുറെ നല്ല ഓർമകൾ സമ്മാനിച്ച കുറച്ചു ദിവസങ്ങളായിരുന്നു അവൻ. മനസിന്റെ ഉള്ളിൽ പ്രകടമാകാത്ത വിധം ഒളിപ്പിച്ചിരുന്ന വിദ്വേഷങ്ങൾ പാടെ ഇല്ലാതാക്കിയ കുറച്ചു ദിവസങ്ങൾ. ഇപ്പൊ മറ്റേ സിനിമയിലെ ഡയലോഗ് ആണ് ഓർമ വരുന്നേ... എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്നറിയാൻ ശ്രമിച്ചാൽ എല്ലാരും പാവങ്ങളാ... 🫠അവസാന ദിവസം തീരണ്ടായിരുന്നു എന്ന് തോന്നിപ്പോയി.എന്നാലും തീരേണ്ടതും ആവശ്യമാണല്ലോ. എന്നാലല്ലേ ഇടക്ക് ഇങ്ങനെ ഓർക്കാൻ കഴിയു... ഇനി അടുത്ത കൂടിച്ചേരലിനായി waiting....⏳

Replied on: September 22, 2026 at 8:37:04 AM

❤️

#4
Javad September 14, 2026 at 4:47:51 PM

ഇടം… ഓർമ്മകൾക്ക് മാത്രമല്ല, ഹൃദയങ്ങൾക്കിടയിലും ഒരിടം. 🏕️❤️ വ്യക്തികൾക്ക് അല്ല മറിച്ച് ഓർമ്മകൾക്കാണ് പ്രധാനം എന്നതിന് ഉചിതമായ ഒരിടം ലേ??? മനുഷ്യൻ അങ്ങനെ ആണ് അതിരുകൾ ഉണ്ടാക്കി ചുറ്റും മതിലുകൾ പണിത് കൂടുകൂട്ടി ഇതാണ് തൻ്റെ ഇടം എന്നും പറഞ്ഞ് അങ്ങനെ ഇരിക്കും. ഇടം വിട്ട് ഇടങ്ങളിലേക്ക് ഇറങ്ങി മനുഷ്യരായി ജീവിക്കുന്നതിനെ അല്ലെങ്കിൽ ഒരുപാട് മനുഷ്യരെ അടുത്തറിയാൻ ശ്രമിക്കുന്നേ...... എൻ്റെ ഓർമ 10th ക്ലാസിൽ പഠിക്കുമ്പോൾ ആണ് ജീവിതത്തിൽ ആദ്യത്തെ ഒരു ക്യാമ്പ് അനുഭവം ഉണ്ടാകുന്നത് അല്ലേലും അനുഭവത്തേക്കാൾ വലിയ പാഠം ഒന്നുമില്ലല്ലോ??!! ചില ഇടങ്ങൾ നമ്മൾ സന്ദർശിക്കുന്നു… ചില ഇടങ്ങൾ നമ്മളിൽ തന്നെ അവശേഷിക്കുന്നു. അത്തരമൊരു ഇടമായിരുന്നു ഇടം. മൂന്ന് ദിവസങ്ങൾ… ഒരേ ഇടത്തിൽ, ഒരേ മേൽക്കൂരയ്ക്കു കീഴിൽ, ഒരേ സ്വപ്നങ്ങളുടെ തണലിൽ നമ്മൾ ജീവിച്ചപ്പോൾ, പരിചയങ്ങൾ സൗഹൃദങ്ങളായി മാറി. സൗഹൃദങ്ങൾ സ്നേഹമായി വളർന്നു. ഒരുമിച്ചിരുന്ന നിമിഷങ്ങൾ എപ്പോഴോ നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓർമ്മകളായി മാറി. പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതത്തെ പഠിപ്പിച്ച ദിനങ്ങൾ. ചിരികളിൽ അലിഞ്ഞുപോയ സങ്കടങ്ങൾ. രാത്രികളിൽ പങ്കുവെച്ച കഥകൾ. പങ്കിട്ട ഭക്ഷണത്തിന്റെ രുചിയേക്കാൾ മധുരമുള്ള കൂട്ടായ്മകൾ. ഒടുവിൽ, പിരിയുമ്പോൾ അറിയാതെ കണ്ണുകളിൽ നിറഞ്ഞുനിന്ന ഒരു പിടി സ്നേഹം. ഇടം നമ്മെ പഠിപ്പിച്ചത് ഒരുമിച്ച് ജീവിക്കുക എന്നത് ഒരേ ഇടത്ത് കഴിയുക മാത്രമല്ലെന്നും, മറിച്ച് പരസ്പരം മനസ്സിലാക്കാനും ചേർത്തുപിടിക്കാനും കഴിയുന്ന ഹൃദയങ്ങളായി മാറുക കൂടിയാണെന്നുമാണ്. മൂന്ന് ദിവസങ്ങൾ കൊണ്ട് തീർന്നൊരു ക്യാമ്പല്ല ഇടം… കാലം എത്ര പിന്നിലേയ്ക്ക് പോയാലും, ഓർമ്മകളുടെ ജനാല തുറക്കുമ്പോൾ വീണ്ടും തെളിയുന്ന ഒരു മനോഹരമായ കാലം. ഇന്ന് നമ്മൾ ഓരോ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും, ആ ദിവസങ്ങളിലെ ചിരികൾ എവിടെയോ നമ്മെ തിരികെ വിളിക്കുന്നുണ്ടാകും. ഒരിക്കൽ കൂടി ആ ക്ലാസ് മുറിയിലേയ്ക്ക്… ഒരിക്കൽ കൂടി ആ കൂട്ടായ്മയിലേയ്ക്ക്… ഒരിക്കൽ കൂടി ഇടത്തിലേയ്ക്ക്. ഇടം അവസാനിച്ചിട്ടില്ല… നമ്മുടെ ഓർമ്മകളിൽ അത് ഇന്നും ജീവിക്കുന്നു. ആ മൂന്ന് ദിവസങ്ങൾ സമ്മാനിച്ച സ്നേഹത്തിനും സൗഹൃദത്തിനും മറക്കാനാവാത്ത നിമിഷങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും, നമ്മളെ വീണ്ടും ഒന്നിപ്പിക്കുന്ന ഒരു മനോഹരമായ ഓർമ്മയായി ഇടം എന്നും നിലനിൽക്കട്ടെ. ഇടം — ഒരിടമല്ല, ഒരുപാട് ഹൃദയങ്ങൾ ഒന്നായിത്തീർന്ന ഇടം. ❤️🏕️

Replied on: September 15, 2026 at 4:31:18 AM

❤️

#3
Devutty September 14, 2026 at 11:20:22 AM

ഒരിക്കലും വരാൻ ഇഷ്ടം ഇല്ലാത്ത ഒരു ഇടം ആയിരുന്നു നമ്മുടെ കോളജ് . പക്ഷേ ഇന്നങ്ങനെ എല്ലാ. ഒരു ക്യാമ്പ് കൊണ്ട് ഇത്രേം മാറ്റം ഉള്ളിൽ ഉണ്ടാവുമെന്ന് കരുതിയില്ല. ക്യാമ്പ് കഴിയുന്നതിൻ്റെ തലേ ദിവസം ആയിരുന്നു എനിക് നല്ല സങ്കടം തോന്നിയത് .The last moment നമ്മൾ പടക്കം പൊട്ടിക്കുമ്പോഴും candle പറ ത്തിയപ്പോഴും ആണ് ശരിക്കും ഫീൽ ആയത് . പലരെ പറ്റിയും എനിക്ക് ഒരുപാട് ധാരണകൾ ഉണ്ടായിരുന്നു .ഈ ക്യാമ്പ് ഇല്ലായിരുന്നെങ്കിൽ എന്നും മനസ്സിൽ അത് അങ്ങനെ തന്നെ നീണ്ടു പോയേനെ. ഓരോ ദിവസം more better ആയിട്ടാണ് എനിക്ക് തോന്നിയത്. മടുപ്പ് തോന്നാത്ത 4 ദിവസങ്ങൾ . നമ്മളുടെ ക്ലാസ്സിൽ ഇത്രയും നല്ല കലാ കാരൻമാർ ഉണ്ട് എന്ന് ഈ കഴിഞ്ഞ ദിവസങ്ങളിൽ മനസിലായി.വെറും നാല് ദിവസം കൊണ്ട് ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിച്ച എല്ലാവർക്കും താങ്ക്സ്💓. B E d കഴിയാൻ ഇനി കുറച്ച് മാസങ്ങൾ മാത്രമേ ബാക്കി ഉള്ളൂ.. നമുക്ക് അടിച്ച് പൊളിച്ച് ഇനിയും ഇത് പോലെ തന്നെ പോവണം.. ശരിക്കും നമ്മൾ എല്ലാരും അടി പൊളി ആണ് ലേ...💓

Replied on: September 14, 2026 at 11:36:16 AM

💓

#2
Jasna September 14, 2026 at 10:32:14 AM

ഇടം എനിക്ക് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു അനുഭവമായിരുന്നു. കൂടുകാരോടൊപ്പം ഒരുമിച്ച് പ്രവർത്തിച്ചതും, പുതിയ കാര്യങ്ങൾ പഠിച്ചതും, ഒരുപാട് ചിരിച്ചും സംസാരിച്ചും സമയം ചെലവഴിച്ചതും എല്ലാം വളരെ മനോഹരമായിരുന്നു. ഈ ക്യാമ്പിലൂടെ teamwork-ന്റെയും പരസ്പരം support ചെയ്യുന്നതിന്റെയും പ്രാധാന്യം കൂടുതൽ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു. ചില ചെറിയ moments പോലും ഇപ്പോൾ ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു. ക്യാമ്പ് അവസാനിച്ചപ്പോൾ ഇത്ര പെട്ടെന്ന് തീർന്നല്ലോ എന്നൊരു വിഷമവും ഉണ്ടായിരുന്നു. ഒരുപാട് നല്ല ഓർമ്മകളും അനുഭവങ്ങളും മനസ്സിൽ സൂക്ഷിക്കാൻ കഴിഞ്ഞ ഈ Community Camp എന്റെ B.Ed ജീവിതത്തിലെ മറക്കാനാവാത്ത ഒരു ഭാഗമായിരിക്കും. ❤️

Replied on: September 14, 2026 at 10:59:10 AM

❤️

#1
Example September 14, 2026 at 10:22:57 AM

ഇടം എന്നത് എനിക്ക് ഒരു ക്യാമ്പിനേക്കാൾ ഏറെ ആയിരുന്നു. പുതിയ ആളുകളെ പരിചയപ്പെടാനും, ഒരുമിച്ച് സമയം ചെലവഴിക്കാനും, ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞ മനോഹരമായ അനുഭവം. ഓരോ നിമിഷവും സന്തോഷവും സ്നേഹവും നിറഞ്ഞതായിരുന്നു. ക്യാമ്പ് കഴിഞ്ഞെങ്കിലും അവിടുത്തെ ഓർമ്മകളും സൗഹൃദങ്ങളും എന്നും മനസ്സിൽ ഉണ്ടാകും. ❤️